കാഞ്ഞങ്ങാട്:യുവകലാസാഹിതി ആണവവിരുദ്ധമാസാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖ ജില്ലാപരിസ്ഥിതിസമിതി പ്രസിഡന്റ് പി.മുരളീധരന്‍ പ്രകാശനം ചെയ്തു.ആണവപരിപാടികള്‍ക്കെതിരെ ജനകീയപ്രതിരോധം അനിവാര്യമായ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.സ്വന്തം ജനതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടത്തെയാണ് ഇന്ത്യയിലിന്ന് കാണാന്‍ കഴിയുന്നത്.അമേരിക്കയുടെ ആണവമാലിന്യങ്ങള്‍ ഇന്ത്യയില്‍ കൊണ്ടു വന്നു തള്ളാനാണ് ഇന്ത്യയെക്കൊണ്ട് ആണവകരാറില്‍ ഒപ്പു വെപ്പിച്ചത്.
രാധാകൃഷ്ണന്‍ പെരുമ്പള ലഘുലേഖ ഏറ്റുവാങ്ങി.വല്‍സന്‍ പിലിക്കോട് അധ്യക്ഷനായിരുന്നു.ജില്ലാപരിസ്ഥിതിസമിതി സെക്രട്ടറി ടി.വി.രാജേന്ദ്രന്‍,ഇ.വി.അശോകന്‍,വി.കെ.വിനയന്‍ എന്നിവര്‍ സംസാരിച്ചു.
ജയന്‍ നീലേശ്വരം സ്വാഗതവും രാജീവന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.




