2011 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

വൈലോപ്പിള്ളി ജന്മശതാബ്ദിസമ്മേളനം

യുവകലാസാഹിതി കാസര്‍കോട്  ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈലോപ്പിള്ളി ജന്മശതാബ്ദി സമ്മേളനം നടത്തി.ഡോ.എ.എം.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.മാധവന്‍ പുറച്ചേരി അധ്യക്ഷത വഹിച്ചു.കവിസമ്മേളനം ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു.പ്രേമചന്ദ്രന്‍ ചോമ്പാല,രാധാകൃഷ്ണന്‍ പുത്തൂര്‍,പി.ശ്രീനാഥ്,നാരായണന്‍ അമ്പലത്തറ,ജയന്‍ നീലേശ്വരം എന്നിര്‍ കവിതകള്‍ അവതരിപ്പിച്ചു.വി.കെ.അനില്‍ കുമാര്‍,അമീര്‍ അലി ഒളവറ എന്നിവര്‍ സംവിധാനം ചെയ്ത  ഡോക്യുമെന്ററി 'മേലേരി' പ്രദര്‍ശിപ്പിച്ചു.
ജയന്‍ നീലേശ്വരം സ്വാഗതവും രാജീവന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

2011 ഓഗസ്റ്റ് 21, ഞായറാഴ്‌ച

ആണവവിരുദ്ധലഘുലേഖ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്:യുവകലാസാഹിതി ആണവവിരുദ്ധമാസാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖ ജില്ലാപരിസ്ഥിതിസമിതി പ്രസിഡന്റ് പി.മുരളീധരന്‍ പ്രകാശനം ചെയ്തു.ആണവപരിപാടികള്‍ക്കെതിരെ ജനകീയപ്രതിരോധം അനിവാര്യമായ സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.സ്വന്തം ജനതയ്ക്കു നേരെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടത്തെയാണ് ഇന്ത്യയിലിന്ന് കാണാന്‍ കഴിയുന്നത്.അമേരിക്കയുടെ ആണവമാലിന്യങ്ങള്‍ ഇന്ത്യയില്‍ കൊണ്ടു വന്നു തള്ളാനാണ് ഇന്ത്യയെക്കൊണ്ട് ആണവകരാറില്‍ ഒപ്പു വെപ്പിച്ചത്.

രാധാകൃഷ്ണന്‍ പെരുമ്പള ലഘുലേഖ ഏറ്റുവാങ്ങി.വല്‍സന്‍ പിലിക്കോട് അധ്യക്ഷനായിരുന്നു.ജില്ലാപരിസ്ഥിതിസമിതി സെക്രട്ടറി ടി.വി.രാജേന്ദ്രന്‍,.വി.അശോകന്‍,വി.കെ.വിനയന്‍ എന്നിവര്‍ സംസാരിച്ചു.

ജയന്‍ നീലേശ്വരം സ്വാഗതവും രാജീവന്‍ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

യുവകലാസാഹിതി ആണവവിരുദ്ധപ്രചരണം

യുവകലാസാഹിതി ആണവവിരുദ്ധപ്രചരണം
യുവകലാസാഹിതി ആണവവിരുദ്ധപ്രചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖ പ്രകാശനം ഇന്ന് 4 മണിക്ക് കാഞ്ഞങ്ങാട് എം.എന്‍.സ്മാരകം

2011 ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ആണവവിരുദ്ധസമ്മേളനം

ആണവനിലയങ്ങള്‍ മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണി:എന്‍ സുബ്രഹ്മണ്യന്‍
നീലേശ്വരം:ലോകചരിത്രത്തില്‍ ഏറ്റവും വലിയ മനുഷ്യക്കുരുതികള്‍ക്ക് കാരണമായ ആണവനിലയങ്ങള്‍ മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയുയര്‍ത്തുന്നുവെന്ന് പ്രശസ്തപരിസ്ഥിതിപ്രവര്‍ത്തകന്‍ എന്‍.സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.യുവകലാസാഹിതി ജില്ലാകമ്മറ്റി സംഘടിപ്പിച്ച ആണവവിരുദ്ധസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സുരക്ഷാഭീഷണി മുന്നില്‍ കണ്ട് സാമ്രാജ്യത്വരാജ്യങ്ങള്‍ തങ്ങളുടെ ആണവനിലയങ്ങള്‍ മൂന്നാംലോകരാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയെ ആണവകരാറില്‍ ഒപ്പുവെക്കുന്നതിന് നിര്‍ബന്ധിപ്പിച്ചത്.ആണവനിലയങ്ങള്‍ക്കെതിരെ ഇന്ത്യയിലെമ്പാടും ജനകീയപ്രതിരോധം രൂപപ്പെട്ടു വരുന്നുണ്ട്.ജനങ്ങളുടെ ജീവിതസുരക്ഷ ഉറപ്പു വുരുത്തേണ്ടുന്ന ഭരണകൂടം ജീവനും പരിസ്ഥിതിക്കും ദോഷമുണ്ടാക്കാത്ത ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് ശ്രദ്ധയൂന്നണം.ആണവപദ്ധതികളില്‍ നിന്നും പിന്തിരിയണം.അദ്ദേഹം പ
റഞ്ഞു.
വല്‍സന്‍ പിലിക്കോട് അദ്ധ്യക്ഷത വഹിച്ചു.രാധാകൃഷ്ണന്‍ പെരുമ്പള സംസാരിച്ചു.
ജയന്‍ നീലേശ്വരം സ്വാഗതവും എ.വി.ശശിധരന്‍ നന്ദിയും പറഞ്ഞു.

2011 ഓഗസ്റ്റ് 7, ഞായറാഴ്‌ച

2011 ഓഗസ്റ്റ് 3, ബുധനാഴ്‌ച

ആണവവിരുദ്ധസമ്മേളനം

"ആണവോര്‍ജ്ജപദ്ധതികള്‍ ഉപേക്ഷിക്കുക,
ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ റദ്ദു ചെയ്യുക"

യുവകലാസാഹിതിയുടെ
ആഭിമുഖ്യത്തില്‍
ആണവവിരുദ്ധസമ്മേളനം

2011 ആഗസ്ത് 6 ശനി(ഹിരോഷിമ ദിനം)
വൈകുന്നേരം 3മണി
നീലേശ്വരം ബസ് സ്റ്റാന്റ് പരിസരം

പ്രിയരെ,
മനുഷ്യനും ജീവരാശിക്കും അപായമുണ്ടാക്കാത്ത ഊര്‍ജ്ജോത്പാദനത്തിലേക്ക് ശ്രദ്ധയൂന്നണം എന്നാണ് ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തം വിളിച്ചു പറയുന്നത്. എന്നാല്‍ ജനസുരക്ഷയും ജനനന്മയും ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാതെ സാമ്രാജ്യത്വത്തിന്റെ പണക്കൊതിക്ക് അടിമപ്പണി ചെയ്യുകയാണ് ഇന്ത്യന്‍ ഭരണാധികാരികള്‍.
ഇത്തരം പദ്ധതികള്‍ക്കെതിരെയുള്ള ചെറുത്തുനില്പുളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് യുവകലാസാഹിതി.
സംഹാരാത്മക ആണവപദ്ധതികള്‍ക്കും, ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കയുമായി ഒപ്പുവെച്ച ആണവക്കരാറിനുമെതിരെ, യുവകലാസാഹിതി സംസ്ഥാനവ്യാപകമായി ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രചരണപരിപാടികള്‍ നടത്തുകയാണ്.അതിന്റെ ഭാഗമായി നീലേശ്വരത്ത് ആണവവിരുദ്ധസമ്മേളനം നടത്തുന്നു.പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ പങ്കടുത്തും ഈ പ്രചരണങ്ങളോടൊപ്പം നിന്നും സഹകരിക്കുമല്ലോ.
അഭിവാദനങ്ങളോടെ
വല്‍സന്‍ പിലിക്കോട്, ജയന്‍ നീലേശ്വരം,
പ്രസിഡന്റ് സെക്രട്ടറി
യുവകലാസാഹിതി
കാസര്‍കോട് ജില്ലാ കമ്മറ്റി

കാര്യപരിപാടി
സ്വാഗതം:സെക്രട്ടറി
അധ്യക്ഷന്‍:പ്രസിഡന്റ്
ഉദ്ഘാടനം:കെ.രാമചന്ദ്രന്‍
ലഘുലേഖ പ്രകാശനം:രാധാകൃഷ്ണന്‍ പെരുമ്പള
പ്രസംഗം:എന്‍.സുബ്രഹ്മണ്യന്‍

നന്ദി:രാജീവന്‍ കാഞ്ഞങ്ങാട്

എന്‍ഡൊസള്‍ഫാന്‍ പ്രതിഷേധം

എന്‍ഡോസള്‍ഫാന്‍:കേന്ദ്രഗവണ്‍മെന്റ് നിലപാട് അവഹേളനം
എന്‍ഡോസള്‍ഫാന് അനുകൂലമായി സുപ്രീം കോടതിയില്‍ കേന്ദ്രഗവണ്‍മെന്റ് നല്‍കിയ സത്യവാങ്മൂലം ദുരിതമനുഭവിക്കുന്ന കാസര്‍കോട്ടെ ജനങ്ങളെ അവഹേളിക്കലാണ്.എന്‍ഡോസള്‍ഫാന്‍ കാരണം ജില്ലയില്‍ നിത്യേന ആളുകള്‍ കീടങ്ങളെപ്പോലെ ചത്തൊടുങ്ങിക്കൊണ്ടിക്കുകയാണ്.നരഭോജികളായ കീടനാശിനി മുതലാളിമാരെ സുഖിപ്പിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്രഭരണകൂടം.ഈ അവഹേളനത്തെ പരസ്യമായി അപലപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.